12ാം ദിവസവും ഡല്‍ഹി അതിര്‍ത്തികള്‍ സ്തംഭിപ്പിച്ച് കര്‍ഷക പ്രതിഷേധം തുടരുന്നു. കര്‍ഷക സംഘടനകള്‍ നാളെ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനും പിന്തുണയേറുകയാണ്. സിംഗു അതിര്‍ത്തിയില്‍ നേരിട്ടെത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു.
യുപി, രാജസ്ഥാന്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ കര്‍ഷകര്‍ അതിര്‍ത്തികളിലെത്തി. കര്‍ഷക സംഘടനകള്‍ നാളെ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഇതുവരെ 18 പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചു. കര്‍ഷക പ്രതിഷേധത്തിന്റെ ശ്രദ്ധാ കേന്ദ്രമായ സിംഗു അതിര്‍ത്തിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് നേരിട്ടെത്തി.
അദാനി- അംബാനി കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുകയല്ലാതെ മറ്റൊന്നും സ്വീകാര്യമല്ലെന്നു രാഹുല്‍ ഗാന്ധി പ്രതികരിച്ചു. കനൗജിലെ കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെ യുപി പൊലീസ് തടഞ്ഞു. പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി മാര്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ചു. അതേസമയം ബന്ദിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ ഡല്‍ഹി പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു.