തിരുവനന്തപുരം: മന്ത്രി എംഎം മണിക്ക് കോവിഡ്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംസ്ഥാന മന്ത്രിസഭയില്‍ കോവിഡ് ബാധിക്കുന്ന നാലാമത്തെ മന്ത്രിയാണ് എംഎം മണി. മന്ത്രിമാരായ തോമസ് ഐസക്, ഇപി ജയരാജന് വിഎസ് സുനില്‍കുമാര്‍ എന്നിവര്‍ കോവിഡ് സ്ഥരീകരിച്ചതിനെ തുടര്‍ന്ന് നേരത്തെ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് മന്ത്രി വിഎസ് സുനില്‍ കുമാര്‍ ആശുപത്രി വിട്ടത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തന്നെയാണ് വിഎസ് സുനില്‍കുമാറും ചികിത്സ തേടിയിരുന്നത്. എന്നാല്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ കൂടി ഉള്ളതിനാല്‍ അതീവ ശ്രദ്ധയും പരിചരണവും മന്ത്രി എംഎം മണിക്ക് ആവശ്യമുണ്ട്.


