രാജ്യത്ത് വിതരണം ചെയ്ത വാക്സിന് ഡോസുകളുടെ എണ്ണം 50 കോടി പിന്നിട്ടുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഇന്നലെ വരെ വിതരണം ചെയ്തത് 50,03,48,866 ഡോസ് വാക്സിന്. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും.
‘കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചു, വാക്സിനേഷനില്‍ രാജ്യം 50 കോടി കടന്നു. എല്ലാവര്ക്കും അഭിനന്ദനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി’, അദ്ദേഹം ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എല്ലാവര്ക്കും വാക്സിന് എന്ന ക്യാമ്പയിനില്‍ കൂടി രാജ്യത്ത് 50 കോടി വാക്സിനേഷനുകള്‍ നടന്നു കഴിഞ്ഞു. 85 ദിവസത്തിനുള്ളിലാണ് രാജ്യത്ത് ആദ്യ 10 കോടി വാക്സിനുകള്‍ നല്‍കിയത്. 10-20 കോടിയിലെത്താന്‍ 45 ദിവസമാണ് വേണ്ടി വന്നത്. 20-30 കോടിയിലെത്താന്‍ 29 ദിവസമെടുത്തു. 30-40 കോടിയിലെത്താന്‍ 29 ദിവസവും, 30-40 കോടിയിലെത്താന്‍ 24 ദിവസവുമെടുത്തു. എന്നാല്‍ 50 കോടി പ്രതിരോധ വാക്സിനുകളിലെത്താന്‍ വെറും 20 ദിവസം മാത്രമാണ് വേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് മൂന്നാം ഘട്ട വാക്സിനേഷന് ഡ്രൈവില്‍ 18-44 വയസ്സിനിടയിലുള്ള 17,23,20,394 പേര്‍ക്ക് ആദ്യ ഡോസ് വാക്സിന് നല്കി, ആകെ 1,12,56,317 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന് നല്‍കിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവില്‍ രാജ്യത്ത് കോവിഷീല്‍ഡ്, കോവാക്സിന്, സ്പുട്നിക് എന്നീ വാക്സിന് ഡോസുകളാണ് നല്കി വരുന്നത്. 2.30 കോടി കോവിഡ് വാക്സിന് ഡോസുകള്‍ ഇനിയും വിവിധ സംസ്ഥാനങ്ങളുടെ കൈവശം ബാക്കിയുണ്ടെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കി.


