കോയമ്പത്തൂരില്‍ ദളിതനായ വില്ലേജ് ഓഫീസറെക്കൊണ്ട് കാല് പിടിപ്പിച്ച് ഗൗണ്ടര്‍ സമുദായക്കാരന്. താഴ്ന്ന ജാതിയില്‍പെട്ട ഓഫീസര്‍ തന്നോട് ഭൂരേഖകള്‍ ആവശ്യപ്പെട്ടതിനാണ് ഈ ക്രൂര പ്രവൃത്തി ചെയ്തത്. ഇന്നലെയാണ് കോയമ്പത്തൂര്‍ അണ്ണൂറിലെ വില്ലേജ് ഓഫീസില്‍ സംഭവമുണ്ടായത്.
ദളിത് വിഭാഗത്തില്‍പെട്ട മുത്തു സ്വാമി എന്ന വില്ലേജ് ഓഫീസര്‍ക്കാണ് ഈ ദുരനുഭവമുണ്ടായത്. ഗൗണ്ടര്‍ വിഭാഗത്തില്‍ പെട്ട ഗോപിനാഥ് കൊണ്ടു വന്ന ഭൂരേഖകള്‍ കൃത്യമല്ലെന്നും കൃത്യമായ രേഖകള്‍ കൊണ്ട് വരണമെന്ന് ഇദ്ദേഹവും വനിതാ സഹപ്രവര്‍ത്തകയും ആവശ്യപ്പെട്ടു. എന്നാല്‍ ഗോപിനാഥ് വനിതാ ജീവനക്കാരിയെ കൈയ്യേറ്റം ചെയ്യാന്‍ നോക്കി. ഇത് മുത്തു സ്വാമി തടഞ്ഞു.
ഈ തര്‍ക്കം ഇതോടെ ജാതി പ്രശ്നമായി മാറി. മുത്തു സ്വാമി തന്നോട് മാപ്പു പറഞ്ഞില്ലെങ്കില്‍ ഗ്രാമത്തില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നും പച്ചയ്ക്ക് തീകൊളുത്തുമെന്നും ഗോപിനാഥ് ഭീഷണിപ്പെടുത്തി. ഇതോടെയാണ് മുത്തുസാമി ഇയാളുടെ കാല്ക്കല് വീണ് മാപ്പപേക്ഷിക്കുകയായിരുന്നു.
പൊട്ടിക്കരഞ്ഞ് കാല്പിടിക്കുന്ന മുത്തുസാമിയെ എഴുന്നേല്‍പ്പിക്കാന്‍ ചുറ്റുമുള്ളവര്‍ ശ്രമിക്കുന്നുണ്ട്. വില്ലേജ് ഓഫീസിലുണ്ടായിരുന്നവര്‍ പകര്‍ത്തിയ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. സംഭവത്തില്‍ കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.


