കോടിക്കണക്കിനു പേരുടെ ജീവന് അപഹരിച്ച കോവിഡ് മഹാമാരിക്ക് കാരണമായ സാര്‍സ്- കോവി- 2 വൈറസ് ചൈനയിലെ വുഹാന്‍ ലാബില്‍ നിന്ന് ചോര്‍ന്നതാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞന്. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ (ഡബ്ല്യുഐവി)യില്‍ പ്രവര്‍ത്തിച്ചിരുന്ന ശാസ്ത്രജ്ഞനാണ് വൈറസ് മനുഷ്യ നിര്‍മിതമാണെന്നും ലാബില്‍ നിന്ന് ചോര്‍ന്നതാണെന്നും വെളിപ്പെടുത്തിയിരിക്കുന്നത്.
ഇപ്പോള്‍ യു.എസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വുഹാന്‍ ലാബില്‍ ജോലി ചെയ്തിട്ടുള്ള ആന്‍ഡ്രൂ ഹഫിന്റേതാണ് വെളിപ്പെടുത്തല്‍. മനുഷ്യ നിര്‍മിതമായ കൊറോണ വൈറസ് രണ്ട് വര്‍ഷം മുന്‍പ് വുഹാന്‍ ലാബില്‍ നിന്ന് അബദ്ധത്തില്‍ പുറത്തു പോയതാണെന്നാണു ‘ദി ട്രൂത്ത് എബൗട്ട് വുഹാന്‍’ എന്ന തന്റെ പുസ്തകത്തിലാണ് സാംക്രമിക രോഗ ഗവേഷകനായ ആന്‍ഡ്രൂ ഹഫ് ഇക്കാര്യം പറയുന്നത്.
യുകെ ആസ്ഥാനമായുള്ള ദ സണ്‍ എന്ന ടാബ്ലോയിഡില്‍ ഹഫിന്റെ പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. സാംക്രമിക രോഗങ്ങളെക്കുറിച്ച് പഠിക്കുന്ന ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ ഇക്കോഹെല്‍ത്ത് അലയന്‍സിന്റെ മുന്‍ വൈസ് പ്രസിഡന്റാണ് ഹഫ്.
മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് പരീക്ഷണം നടത്തിയതെന്നും സുരക്ഷാ കാര്യങ്ങളില്‍ ഒട്ടും ശ്രദ്ധയില്ലാത്തതിന്റെ ഫലമായിട്ടാണ് വുഹാന്‍ ലാബില്‍ നിന്നും വൈറസ് ചോര്‍ന്നതെന്നും പുസ്തകത്തില്‍ പറയുന്നു.
കോവിഡിന്റെ പ്രഭവകേന്ദ്രമായി അറിയപ്പെടുന്നത് വുഹാനാണ്. തുടക്കം മുതലെ കൊറോണ വൈറസ് വുഹാ്‍ ലാബില്‍ നിന്നും ചോര്‍ന്നതാണെന്ന അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൈനക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ചൈനീസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ലാബ് ജീവനക്കാരും ഇതു നിഷേധിച്ചിരുന്നു.