ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ വീണ്ടും തുറന്നു. 9 ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. 5668 ഘനയടി വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുക്കുന്നത്. 141.90 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്.
ഇന്നലെ ജലനിരപ്പ് 141.85 അടിയായി കുറഞ്ഞതോടെ എട്ട് ഷട്ടറുകള്‍ അടച്ചിരുന്നു. പരമാവധി സംഭരണ ശേഷിയിലേക്ക് ജലനിരപ്പ് എത്തുന്നതിന് മുന്‍പേ മുന്നറിയിപ്പ് നല്‍കിയാണ് തമിഴ്നാട് ഇന്നലെ വെള്ളം തുറന്നു വിട്ടത്.

