പൊതുമരാമത്ത് റോഡുകള്‍ പണിയുന്ന കരാറുകാരുടെ പേരു വിവരങ്ങള്‍ പരസ്യപ്പെടുത്തുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി കോണ്‍ട്രാക്ടര്‍മാര്‍. കരാറുകാരുടെ ബുദ്ധിമുട്ടുകള്‍ വിവരിക്കുന്ന ബോര്‍ഡ് പി.ഡബ്ല്യു.ഡി ഓഫീസിനു മുന്നില്‍ സ്ഥാപിച്ചായിരുന്നു പ്രതിഷേധം.
പൊതുമരാമത്ത് മന്ത്രിയുടെ പ്രസ്താവനയെ എതിര്‍ക്കുന്നില്ല, എന്നാല്‍ കരാര്‍ എടുക്കുമ്പോള്‍ മുതല്‍ പണി തീര്‍ക്കുന്നത് വരെ കരാറുകാരന് നേരിടുന്ന ബുദ്ധിമുട്ടുകള്‍ കൂടി അറിയിക്കാനാണ് ഓരോ കാര്യങ്ങള്‍ അക്കമിട്ടു നിരത്തുന്ന പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്ന് കാസര്‍ഗോഡ് ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് യൂത്ത് വിങ് ഏകോപന സമിതി പറയുന്നത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ ഭീഷണിപ്പെടുത്തിയും അല്ലാതെയും വാങ്ങുന്ന പിരിവ് തുക, ഉദ്ഘാടനത്തിന് പോലും കരാറുകാരന്റെ കീശയില്‍ നിന്ന് ചെലവാകുന്ന പണം എന്നിങ്ങനെയുള്ള വില വിവര പട്ടികയാണ് ബോര്‍ഡില്‍ ഉള്ളത്.
നല്ല ഉദ്ദേശത്തോടെയുള്ള മന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കും. എന്നാല്‍ കരാറുകാരുടെ പ്രശ്നങ്ങള്‍ കൂടി കേള്‍ക്കണം എന്നാണ് ഇവരുടെ ആവശ്യം.


