കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം കൂടുതല്‍ ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍. ഉച്ചയ്ക്ക് രണ്ട് മണിക്ക് യോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍ തീരുമാനിക്കും. ഡല്‍ഹി- ഹരിയാന അതിര്‍ത്തിയായ സിംഗുവിലാണ് കിസാന്‍ മുക്തി മോര്‍ച്ച നേതാക്കള്‍ യോഗം ചേരുന്നത്. അതേസമയം, കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷകര്‍ ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങി തുടങ്ങി. രാജ്യതലസ്ഥാനത്ത് സുരക്ഷാ സന്നാഹം വര്‍ധിപ്പിച്ചു.
അതേസമയം, കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ച് പട്ന റാലി നടത്തിയ ആര്‍ജെഡി നേതാവ് തേജസ്വി യാദവിനും കൂട്ടാളികള്‍ക്കുമെതിരെ കേബിഹാര് പൊലീസ് കേസെടുത്തിരുന്നു. തേജസ്വിക്കൊപ്പം മറ്റ് 18 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അനുമതി വാങ്ങാതെ റാലി നടത്തിയതിനാണ് കേസ്. റാലി നടത്തിയതിലൂടെ കൊവിഡ് പടര്‍ത്താന്‍ ശ്രമിച്ചു എന്നും പൊലീസ് പറയുന്നു. പട്നയിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് തേജസ്വി കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് റാലി നടത്തിയത്.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതമെന്ന് ഉത്തരം നല്‍കാതെ പിന്മാറില്ലെന്ന നിലപാടില്ലാണ് കര്‍ഷകര്‍. കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹി ലക്ഷ്യമാക്കി കര്‍ഷകര്‍ നീങ്ങി തുടങ്ങി. ഇതോടെ രാജ്യതലസ്ഥാനത്ത് സുരക്ഷാ വിന്യാസം വര്‍ധിപ്പിച്ചു.


