വെല്ലിംഗ്ടണ്‍: കൊറോണ വൈറസിനെ വീണ്ടും തോല്പിച്ചുവെന്ന് പ്രഖ്യാപിച്ച് ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത അര്‍ഡണ്‍. കൊവിഡിന്റെ രണ്ടാം വരവും നിയന്ത്രണവിധേയമായതോടെ എല്ലാ നിയന്ത്രണങ്ങളും ലഘൂകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ജസീന്ത പറഞ്ഞു. മെയ് മാസത്തില്‍ കൊവിഡ് പൂര്‍ണ്ണമായും രാജ്യത്ത് നിന്ന് അപ്രത്യക്ഷമായി എന്നാണ് കരുതിയത്. തുടര്‍ച്ചയായ 102 ദിവസം കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ ഓഗസ്റ്റില്‍ ഓക്ലാന്‍ഡിലാണ് കൊവിഡിന്റെ രണ്ടാം വരവ് ആരംഭിച്ചത്. മൂന്നാഴ്ച കര്‍ശനമായ ലോക്ക്ഡൗണ്‍ നിയമങ്ങളിലൂടെയാണ് നഗരം കടന്നു പോയത്.
12 ദിവസമായി ഓക്ലാലാന്‍ഡിലും പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങില്‍ ഇളവ് വരുത്താനുള്ള തീരുമാനം. വൈറസ് നിയന്ത്രണങ്ങള്‍ വിധേയമായെന്ന് അറിയിച്ച പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിച്ച ജനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
വളരെ നീണ്ട വര്‍ഷങ്ങള്‍ പോലെയാണ് ഈ കാലയളവ് അനുഭവപ്പെട്ടതെന്നും ജസീന്ത പറഞ്ഞു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റിയ സാഹചര്യത്തില്‍ ആളുകള്‍ക്ക് കൂട്ടം കൂടുന്നതിന് വിലക്കുകളില്ല. അഞ്ച് മില്യണ്‍ ജനങ്ങളുള്ള ന്യൂസിലന്റില്‍ വെറും 25 പേര് മാത്രമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 1815 പേര്‍ക്ക് കൊവിഡ് ബാധിച്ചു.


