ആര്‍ക്കും ചിഹ്നം നല്കാന് ജോസ് കെ. മാണിക്കു അധികാരമില്ലെന്ന് പി.ജെ. ജോസഫ്. കോട്ടയത്ത് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗം നിയമ വിരുദ്ധമാണ്. കോടതി വിധി പ്രകാരം ജോസ് കെ മാണിക്ക് ചെയര്‍മാനായി തുടരാനോ പാര്‍ട്ടി യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനോ അധികാരമില്ലെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. ജോസിന് പാര്‍ട്ടി ചിഹ്നവും പേരും മുഴുവന്‍ തേങ്ങ കിട്ടിയ പോലെയായി.
‘ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുട്ടനാട്ടില്‍ 8 ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പില്‍ ചിഹ്നം വിലങ്ങു തടിയാകില്ല. ജോസ് കെ മാണി രാജ്യസഭ അംഗത്വം രാജി വെച്ച് പാലായില്‍ മത്സരിക്കുമെന്ന് കരുതുന്നില്ല’. പാലായിലെ സ്വന്തം ബൂത്തില്‍ 10 വോട്ട് കുറവു കിട്ടിയതാണ് ജോസ് കെ മാണിയുടെ ജനപിന്തുണയെന്നും പാര്‍ട്ടി ചിഹ്നവും പേരും മുഴുവന്‍ തേങ്ങ കിട്ടിയ പോലെയാണെന്നും ജോസഫ് പരിഹസിച്ചു.
അതേസമയം സിപിഐ അയഞ്ഞതിന് പിന്നാലെ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനത്തിന് കൂടുതല്‍ സാധ്യതയായി. ഇടതുമുന്നണിയില്‍ എന്‍സിപിക്ക് ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശനം തലവേദനയായിട്ടുണ്ട്. എല്‍ഡിഎഫിലേക്ക് വരുന്നതിനെ എതിര്‍ക്കുന്നില്ലെങ്കിലും പാല, കുട്ടനാട് സീറ്റുകള്‍ മോഹിച്ച് വരേണ്ടതില്ലെന്ന് എന്‍സിപി വ്യക്തമാക്കിയിട്ടുണ്ട്.


