കല്‍പ്പറ്റ: വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീക്കെതിരെ വടിവാള്‍ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. മുട്ടില്‍ മാണ്ടാട് സ്വദേശിയായ നായ്ക്കൊല്ലി വീട്ടില്‍ എം സുബൈറി(31)നെയാണ് കല്‍പ്പറ്റ ഇന്‍സ്പെക്ടര്‍ സായൂജ്കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
ഫോണില്‍ വിളിച്ചു ശല്യം ചെയ്തതിനെ തുടര്‍ന്ന് യുവതി സുബൈറിനെ ബ്ലോക്ക് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതി വീട്ടിലെത്തി അക്രമം നടത്തിയത്.


