കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാരിന്റെ ചര്‍ച്ച ഉടന്‍. സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ കിസാന്‍ മോര്‍ച്ച നിയോഗിച്ച അഞ്ചംഗ സമിതിയുമായി കൃഷി മന്ത്രാലയ വൃത്തങ്ങള്‍ ആശയ വിനിമയം നടത്തി. നാളെ യോഗം നടന്നേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. കര്‍ഷകര്‍ മുന്നോട്ട് വെച്ച 6 ആവശ്യങ്ങളില്‍ ഭൂരിഭാഗവും തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചേക്കുമെന്നാണ് സൂചന.
കര്‍ഷകരുമായി ചര്‍ച്ചക്ക് തയാറാണെന്ന് അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം യുദ്ധ് വീര്‍ സിങ്ങിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുന്നതില്‍ അനുഭാവപൂര്‍വമായ നടപടി എടുക്കാമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്.
കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമം പാസാക്കുക, ലംഖിപൂര്ഖേരിയില് കര്‍ഷകരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആശിഷ് മിശ്രയുുടെ പിതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുക തുടങ്ങിയ ആവശശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിച്ചിട്ടുള്ളത്.


