മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന തേക്കടി വാര്‍ഡാണ് സംസ്ഥാനത്തെ ഏറ്റവും വലിയ വാര്‍ഡ്. പെരിയാര്‍ കടുവ സങ്കേതം തേക്കടി ഉള്‍പ്പെട്ടതിനാലാണ് ഏറ്റവും വലിയ വാര്‍ഡായി തേക്കടി മാറിയത്. 830 വോട്ടര്‍മാരുള്ള തേക്കടിയില്‍ അഞ്ച് സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മത്സരിക്കുന്നത്.
തേക്കടി വിനോദ സഞ്ചാര കേന്ദ്രം, മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്നിവയെല്ലാം സ്ഥിച്ചെയ്യുന്നത്തും കുമളി പഞ്ചായത്തിലെ തേക്കടി വാര്‍ഡില്‍ ആണ്. ഇതിനു പുറമെ കാട്ടിനുള്ളിലെ പോളിംങ്ങ് സ്റ്റേഷന് വാര്‍ഡിലെ പച്ചക്കാനത്താണ്. 37 വോട്ടര്‍മാര്‍ ഉള്ള പച്ചക്കാനത്ത് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത് നാലുപേര്‍ മാത്രം. 830 വോട്ടര്‍മാരില്‍ 590 പേരും മന്നാക്കുടി ആദിവാസിക്കുടിയില്‍ നിന്നാണ്. കുടിയിലെ വോട്ട് ഉറപ്പിക്കുകയാണ് സ്ഥാനാര്‍ത്ഥികളുടെ ലക്ഷ്യം.
കഴിഞ്ഞ തവണ യു.ഡി. എഫ്. ജയിച്ച വാര്‍ഡിലെ വികസന മുരടിപ്പ് എല്‍.ഡി.എഫ്. എടുത്തു കാട്ടുന്നു. ആദിവാസി മേഖലയുടെ വികസനമാണ് എല്‍.ഡി.എഫും. ലക്ഷ്യം വയ്ക്കുന്നത്. ഇവര്‍ക്കു പുറമെ തേക്കടിയിലെ വോട്ട് പിടിക്കാന്‍ ബി.ജെ.പി.യും സജീവമാണ്. മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് പുറമെ ആദിവാസി കുടിയിലെ രണ്ട് സ്വതന്ത്രരും മത്സര രംഗത്തുണ്ട്.