കേന്ദ്ര സര്ക്കാരിനുമല് സമ്മര്‍ദമേറ്റി കര്‍ഷക സംഘടനകള്‍. ഉടന്‍ തീരുമാനം പറയണമെന്നും ഇല്ലെങ്കില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുമെന്നും നിലപാടെടുത്തു. അഞ്ചാംവട്ട ചര്‍ച്ചകള്‍ ഡല്‍ഹി വിജ്ഞാന് ഭവനില്‍ പുരോഗമിക്കുന്നതിനിടെയാണ് സംഘടനാ നേതാക്കള്‍ നിലപാട് കടുപ്പിച്ചത്. ഇനി ചര്‍ച്ചയ്ക്കില്ലെന്ന് കര്‍ഷകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കരാര്‍ കൃഷിയിലെ തര്‍ക്കങ്ങളില്‍ കോടതിയെ സമീപിക്കാനുള്ള നിയമഭേദഗതി സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കും. താങ്ങുവില സംബന്ധിച്ച ഉറപ്പുകള്‍ എഴുതി നല്‍കാനുമാണ് നീക്കം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ രാവിലെ നടന്ന തിരക്കിട്ട യോഗത്തില്‍ ഇവ ധാരണയായെന്നാണ് സൂചന. എന്നാല്‍ മൂന്നുനിയമങ്ങളും പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ച് കേന്ദ്രസര്‍ക്കാര്‍. കാര്‍ഷിക നിയമത്തില്‍ എട്ട് ഭേദതഗതികള്‍ വരുത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചു. എന്നാല്‍ ഭേദഗതികള്‍ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്ന് കര്‍ഷകര്‍ പറഞ്ഞു. ഭേദഗതി അംഗീകരിക്കാന്‍ തയാറല്ലെന്നും, കേന്ദ്രം നിലപാട് മാറ്റിയില്ലെങ്കില്‍ ചര്‍ച്ച ബഹിഷ്ക്കരിക്കുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.
സമരം പരാജയപ്പെട്ടാല്‍ ദേശീയപാത എട്ടിലൂടെ ജയ്പുരില്‍നിന്ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുമെന്ന് കിസാന്‍ മഹാപഞ്ചായത്ത് വ്യക്തമാക്കി. പാര്‍ലമെന്റ് വളയുമെന്ന മുന്നറിയിപ്പും ഇവര്‍ നല്കുന്നു. മധ്യപ്രദേശില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹി- ആഗ്ര ദേശിയ പാത ഉപരോധിക്കുകയാണ്. സിംഘു, തിക്രി, ഗാസിപുര്‍ അതിര്‍ത്തികള്‍ക്ക് പുറമെ ചില്ല അതിര്‍ത്തിയും പൂര്‍ണമായും കര്‍ഷക പ്രതിഷേധത്തില്‍ സ്തംഭിച്ചതോടെ രാജ്യതലസ്ഥാനത്ത് ഭക്ഷ്യ ക്ഷാമം രൂക്ഷമായി. അതേസമയം സമരത്തിന്റെ ശക്തി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അതിര്‍ത്തികളില്‍ 10 കമ്പനി അര്‍ദ്ധ സൈനികരെ അധികമായി കേന്ദ്രം വിന്യസിച്ചത്.


