കോണ്‍ഗ്രസ് അനുകൂല സര്‍ക്കാര്‍ ജീവനക്കാരുടെ യോഗം വിളിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് വിവാദത്തില്‍. കഴിഞ്ഞ ദിവസം നടന്ന രഹസ്യ യോഗത്തിന്റെ വിവരങ്ങള്‍ പുറത്തു വന്നു. സര്‍ക്കാരിനെതിരെ നീങ്ങാനും വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താനും യോഗത്തില്‍ മുല്ലപ്പള്ളി നിര്‍ദ്ദേശം നല്‍കിയതായും ആരോപണം.
നിയമ വിരുദ്ധവും സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ചും നടന്ന യോഗത്തില്‍ 40 ലധികം പേര് പങ്കെടുത്തു. സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ താമസിപ്പിക്കാനും തടസപ്പെടുത്താനും നേതൃത്വം നിര്‍ദേശം നല്കി. ഇതു സംബന്ധിച്ചുള്ള കെപിസിസിയുടെ ലെറ്റര്‍ പാഡിലുള്ള കത്തും മാധ്യമങ്ങള്‍ പുറത്തു വിട്ടതോടെ കെപിസിസി നേതൃത്വം വെട്ടിലായി.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് മുല്ലപ്പള്ളി നേരിട്ട് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് സഹായകരമായ പ്രവര്‍ത്തനം നടത്താന്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍ വിവരങ്ങള്‍ ചോര്‍ത്തി കെപിസിസിക്ക് നല്‍കണമെന്നാണ് പ്രധാന നിര്‍ദേശം.
വിവരാവകാശ നിയമപ്രകാരം ചോദിക്കേണ്ട വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുക, വിവരങ്ങള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്കി വിവാദമാക്കുക, ഓഫീസുകള്‍ കേന്ദ്രീകരിച്ച് ജനങ്ങളെ പരമാവധി സര്‍ക്കാരിനെതിരാക്കുക, വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ താമസിപ്പിക്കുകയും അര്‍ഹരായവര്‍ക്ക് ആനുകൂല്യം നല്കാതിരിക്കാനും ശ്രമിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും യോഗത്തിലുണ്ടായി. ഓഫീസേഴ്സ് ആന്‍ഡ് സര്‍വീസ് ഓര്‍ഗനൈസേഷന്‍സ് സെല്ലിന്റെ പേരില്‍ ഓണ്‍ലൈനായാണ് യോഗം ചേര്‍ന്നത്.


