കോവിഡിന്റെ മറവില്‍ 500 ലധികം ട്രെയിനുകള്‍ റദ്ദാക്കാനും പതിനായിരത്തിലധികം സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കാനുമുള്ള റെയില്‍വേയുടെ തീരുമാനം പുനപരിശോധിക്കണമെന്ന് ഫ്രണ്ട്സ് ഓണ്‍ റെയില്‍സിന്റെ എക്സിക്യൂട്ടീവ് കമ്മറ്റി ആവശ്യപ്പെട്ടു. ഏഴായിരത്തിലധികം ട്രെയിന്‍ യാത്രക്കാരുടെ കൂട്ടായ്മയാണ് ഫ്രണ്ട്സ് ഓണ്‍ റെയില്‍സ്.
തീവ്രസ്വകാര്യവല്ക്കണത്തിന്റെ ഭാഗമായി ലാഭം മാത്രം മുന്‍നിര്‍ത്തി നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ റെയില്‍വേയെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്കും സ്ഥിര യാത്രക്കാര്‍ക്കും ഇരുട്ടടിയാണ്. സാമ്പത്തിക തകര്‍ച്ചയുടെ വേളയില്‍ ഇത്തരം തീരുമാനങ്ങള്‍ രാജ്യമൊട്ടാകെ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നവയാണ്. ഈ ജനദ്രോഹ തീരുമാനത്തില്‍ നിന്ന് റെയില്‍വേ അധികാരികള്‍ പിന്മാറണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ യോഗത്തില്‍ പ്രസിഡന്റ് എം ഗീത, സെക്രട്ടറി ജെ. ലിയോണ്‍സ്, ട്രഷറര്‍ ബി. വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.


