തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥനും വനിതാ സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനമിടിച്ചു ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട മാധ്യമ പ്രവര്ത്തകന് കെ. എം. ബഷീറിന്റെ രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ അനുസ്മരണം നടത്തി. കേരള പത്ര പ്രവര്‍ത്തക അസ്സോസിയേഷന് സെക്രട്ടറിയേറ്റിനു മുമ്പില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് സംസ്ഥാന പ്രസിഡന്റ് ജി. ശങ്കര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സലീം മൂഴിക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കണ്ണന് പന്താവൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ജനറല്‍ സെക്രട്ടറി മധു കടുത്തുരുത്തി, വൈസ്പ്രസിഡന്റ് ബേബി കെ ഫിലിപ്പോസ്, സീനിയര്‍ സെക്രട്ടറി കെകെ അബ്ദുള്ള പറവൂര്‍, ട്രഷറര്‍ ബൈജു പെരുവ, രക്ഷാധികാരി അജിത ജയ്ഷോര്‍ എന്നിവര്‍ സംസാരിച്ചു.
സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ബ്യുറോ ചീഫായിരുന്നു അപകടത്തില്‍ മരിച്ച കെ.എം. ബഷീര്‍. 2020 ആഗസ്റ്റ് മൂന്നിനു പുലര്‍ച്ചെ വനിതാ സുഹൃത്തിനോടൊപ്പം ഐ.എ.എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് യാത്ര ചെയ്ത വാഹനമിടിച്ചാണ് മരണപ്പെട്ടത്. ദൃക്സാക്ഷികള്‍ വെങ്കിട്ടരാമനാണ് വാഹനം ഓടിച്ചിരുന്നത് എന്ന് പറയുമ്പോഴും ആ സമയത്ത് വാഹനം ഓടിച്ചിരുന്നത് ആരാണ് എന്നു പോലും എഫ്്െആറില് വ്യക്തത വരുത്തുന്നതില്‍ അന്വേഷണ ഏജന്‍സികള്‍ പരാജയപ്പെട്ടത് ദുരൂഹമാണെന്നും ചടങ്ങില്‍ പങ്കെടുത്തവര്‍ ആക്ഷേപമുന്നയിച്ചു.


