ഫോണിലെ സംസാരത്തെച്ചൊല്ലി വിവാദത്തിലായ കൊല്ലം എംഎല്‍എ എം. മുകേഷ് ഇന്ന് പൊലീസിന് പരാതി നല്‍കുമെന്ന് സൂചന. സഹായം തേടിയ വിദ്യാര്‍ഥിയെ വച്ച് ഗൂഢാലോചന നടത്തിയതാണെന്നും രാഷ്ട്രീയമാണ് ഇതിന് പിന്നിലെന്നുമാണ് എംഎല്‍എയുടെ വിശദീകരണം. ഇതിന് പിന്നിലുളളവരെ കണ്ടെത്താന്‍ പൊലീസിനും സൈബര്‍ സെല്ലിനും പരാതി നല്‍കുമെന്ന് എംഎല്‍എ അറിയിച്ചിരുന്നു.
അതേസമയം പാലക്കാട് ഒറ്റപ്പാലത്തു നിന്ന് എംഎല്‍എയുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ച വിദ്യാര്‍ഥിയെ ഇനിയും കണ്ടെത്തിയിട്ടില്ല. വിദ്യാര്‍ഥിയുടെ ഫോണ്‍ നമ്പര്‍ വെളിപ്പെടുത്താന്‍ മുകേഷും തയാറായിട്ടില്ല. കഴിഞ്ഞ ദിവസം കൊല്ലത്ത് ഫിഷറീസ് വകുപ്പിന്റെ യോഗത്തില്‍ പങ്കെടുമ്പോഴാണ് എംഎല്‍എയെ പത്താം ക്ലാസ് വിദ്യാര്‍ഥിയെന്ന് പരിചയപ്പെടുത്തി ഫോണ്‍ വന്നത്.


