ഉത്തർപ്രദേശ് : വിവാഹ അഭിയർത്ഥന നിരസിച്ച പെൺകുട്ടിക്ക് കല്യാണ ദിവസം കാമുകന്മാര് പണികൊടുക്കുന്നത് ഇപ്പോൾ സർവ്വ സാദാരണമാണ്. പലരും പല രീതിയിലാണ് വിവാഹനാളില്‍ ‘സര്‍പ്രൈസ് നൽകുന്നത്.
ഉത്തര്‍പ്രദേശിലെ ബദോഹിയില്‍ ആണ് സംഭവം മുന്‍കാമുകിയുടെ വിവാഹദിവസം യുവാവ് വധുവിന്റെ വേഷത്തിലെത്തുകയായിരുന്നു. എന്നാല്‍, സംശയം തോന്നിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെ കൈയോടെ പിടികൂടി. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് സത്യങ്ങൾ യുവാവ് പറഞ്ഞത്.
വളയും മാലയും വാനിറ്റി ബാഗും മറ്റ് ആഭരണങ്ങളുമെല്ലാം അണിഞ്ഞു ചുവന്ന സാരിയുടുത്തായിരുന്നു യുവാവ് വിവാഹവേദിയിലെത്തിയത്. മുഹൂര്ത്തത്തിനു തൊട്ടുമുന്‍പായിരുന്നു വരവ്. പതുക്കെ മുഖം മറച്ച് കാമുകിയുടെ മുറിയിലേക്ക് കടയ്ക്കാനുള്ള ശ്രമത്തിനിടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സംശയം തോന്നി ഇയാളെ പിടികൂടിയത്. തുടർന്ന് തട്ടിപ്പാണെന്ന് മനസിലാക്കിയ പെൺകുട്ടിയുടെ ബന്ധുക്കൾ യുവാവിനെ നന്നായി മർദിക്കുകയും പൊലീസില്‍ വിളിച്ചു പരാതി നൽകുകയും ചെയ്തു. തുടർന്ന് രംഗം കൂടുതല്‍ വഷളാകുമെന്ന് മനസിലാക്കിയ യുവാവ് സുഹൃത്തുക്കള്‍ക്കൊപ്പം ഓടി രക്ഷപെടുകയായിരുന്നു.

