സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത സര്‍ക്കുലര്‍. സമരം ചെയ്യുന്നവര്‍ രാജ്യദ്രോഹികളെന്ന സര്‍ക്കാര്‍ വാദം പ്രകോപനപരം. സര്‍ക്കാരിന് നിസംഗത മനോഭാവമാണ്. കോടതി നിലപാട് സഭ അംഗീകരിക്കുന്നുവെന്നും സര്‍ക്കുലറില്‍ പറയുന്നു.
മാധ്യമങ്ങള്‍ക്കെതിരെയും വിമര്‍ശനമുയര്‍ന്നു. മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് സത്യത്തിന്റെ ഒരു മുഖം മാത്രമാണ്. വിഴിഞ്ഞം സംഘര്‍ഷത്തിനും പൊലീസ് സ്റ്റേഷന് അക്രമത്തിനും കാരണം പ്രകോപനം. പ്രകോപന കാരണങ്ങള്‍ അക്കമിട്ട് നിരത്തുന്നതാണ്. ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടെ സര്‍ക്കുലര്‍.
സമരം അതിജീവനത്തിന് വേണ്ടിയുള്ളത്. അധികാരത്തിന് വേണ്ടിയുള്ളതല്ല. മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ മനസിലാക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു.
ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നും ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നുമാണ് ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ പേരിലുള്ള സര്‍ക്കുലറിലെ പ്രധാന ആവശ്യം. അതേസമയം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമവായ ചര്‍ച്ചകള്‍ തുടരും.
വിഴിഞ്ഞം സംഘര്‍ഷത്തിലും പൊലീസ് സ്റ്റേഷന് ആക്രമണത്തിലും സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ആര്‍ച്ച് ബിഷപ്പ് ഉന്നയിക്കുന്നത്. സര്‍ക്കാരിന്റെ നിസ്സംഗതയും ജനകീയ സമിതിയുടെ അധിക്ഷേപങ്ങളും മത്സ്യത്തൊഴിലാളികളില്‍ പ്രകോപനമുണ്ടാക്കി. നിരായുധരായ സ്ത്രീകളെ പൊലീസ് മര്‍ദിച്ചു. പ്രകോപന കാരണങ്ങള്‍ അക്കമിട്ട് നിരത്തിയുള്ള ഡോ. തോമസ് ജെ നെറ്റോയുടെ സര്‍ക്കുലര്‍ ഇന്ന് അതിരൂപതക്ക് കീഴിലെ എല്ലാ പള്ളികളിലും വായിക്കും. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. തുറമുഖ നിര്‍മാണം സ്ഥിരമായി നിര്‍ത്തിവെക്കണമെന്നല്ല, നിര്‍മാണം നിര്‍ത്തിവെച്ചുള്ള പഠനമാണ് വേണ്ടത്. ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെടുന്നു.
അതേസമയം, ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമവായ ചര്‍ച്ചകളും തുടരുകയാണ്. മലങ്കര, ലത്തീന്‍ സഭാ നേതൃത്വവുമായി കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയില്‍ തുടര്‍ചര്‍ച്ചകള്‍ക്ക് ധാരണയായിരുന്നു. അനൗദ്യോഗിക ചര്‍ച്ചകളില്‍ ധാരണയായ ശേഷം ഔദ്യോഗിക ചര്‍ച്ചകളിലേക്ക് കടക്കാനാണ് ആലോചന.


