അഴിമതിയുമായി ബന്ധപ്പെട്ട് കെ. സുധാകരനെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നുവെന്ന് മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു. രക്ത സാക്ഷികളുടെ പേരില്‍ നടത്തിയ പിരിവുകളിലും തിരിമറി നടന്നുവെന്ന് പ്രശാന്ത് ബാബു ആരോപിച്ചു.
മുന്‍ ഡ്രൈവറിന്റെ പരാതിയിലാണ് കെ. സുധാകരനെതിരെ പ്രാഥമികാന്വേഷണം. കരുണാകരന് ട്രസ്റ്റിന്റെ പേരിലും, ഡി.സി.സി ഓഫിസ് നിര്‍മാണത്തിനായും പണപ്പിരിവ് നടത്തി. ഇതിലൂടെ സുധാകരന് അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. പ്രാഥമികാന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയാലെ കേസ് നടപടികളിലേക്ക് കടക്കുകയുള്ളു.


