സംസ്ഥാനത്ത് പൂട്ടിപ്പോയ കൂടുതല്‍ മദ്യ വില്പന ശാലകള്‍ തുറക്കുന്നു. കണ്‍സ്യൂമര്‍ ഫെഡിന്റെ 10 ഔട്ട്ലെറ്റുകള് വീണ്ടും തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്. പ്രീമിയം ഷോപ്പുകളായാണ് ഇവ തുറക്കുക. ഇതിന് അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവിറക്കി.
പുതിയ മദ്യനയത്തിന്റെ ഭാഗമായി കഴിഞ്ഞ മേയില്‍ ബെവ്കോ പൂട്ടിയ ഔട്ട്ലെറ്റുകള് തുറക്കാന്‍ തീരുമാനിച്ചിരുന്നു. അതാത് താലൂക്കുകളില്‍ തുറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊട്ടടുത്ത സ്ഥലങ്ങളില്‍ തുറക്കാനായിരുന്നു തീരുമാനം. ഇതുസംബന്ധിച്ച് നികുതി സെക്രട്ടറി ഉത്തരവിറക്കിയിരുന്നു.
പുതിയ നയമനുസരിച്ച് സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ തുറക്കും. തിരക്കൊഴിവാക്കാന്‍ എന്ന പേരില്‍ അടച്ചിട്ടിരുന്ന മദ്യഷാപ്പുകള്‍ പ്രീമിയം ഷാപ്പുകളായി തുറക്കാനായിരുന്നു തീരുമാനം. ഐ.ടി, ടൂറിസം മേഖലകളില്‍ ബാറുകള്‍ ഉള്‍പ്പെടെ ആരംഭിക്കാനും തീരുമാനിച്ചിരുന്നു.
സൈനിക, കേന്ദ്ര പൊലീസ് സൈനിക കാന്റീനുകളില്‍ മദ്യവില വര്‍ധിക്കുമെന്നും വ്യക്തമാക്കിയിരുന്നു. എക്സൈസ് ഡ്യൂട്ടി കൂട്ടിയതിനാലാണ് വര്‍ധനവെന്നായിരുന്നു അറിയിപ്പ്.


