ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനത്തിൻ്റെ അന്വേഷണം കേന്ദ്ര ആഭ്യന്തരമന്ത്രാലയം ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) കൈമാറി. നിലവില്‍ ബെംഗളൂരു പോലീസും സെന്‍ട്രല്‍ ക്രൈംബ്രാഞ്ചുമാണ് കേസില്‍ അന്വേഷണം നടത്തിവരുന്നത്. തിങ്കളാഴ്ച തന്നെ അന്വേഷണം എന്‍.ഐ.എ.ഏറ്റെടുക്കുമെന്നാണ് വിവരം.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് വൈറ്റ്ഫീല്‍ഡിലെ കഫെയില്‍ സ്ഫോടനമുണ്ടായത്. ഹോട്ടലിലെ ജീവനക്കാരായ മൂന്നുപേര്‍ക്കും ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീയുള്‍പ്പെടെ മറ്റ് ഏഴുപേര്‍ക്കുമാണ് പരിക്കേറ്റത്. സംഭവസ്ഥലത്തുനിന്ന് സ്ഫോടക വസ്തുവായ ഐ.ഇ.ഡി.യുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.
അതേ സമയം രാമേശ്വരം കഫെ വെള്ളിയാഴ്ച തുറക്കുമെന്ന് ഉടമകൾ അറിയിച്ചു.


