സര്‍ക്കാര്‍ സര്‍വീസില്‍ ആശ്രിത നിയമനങ്ങള്‍ നിയന്ത്രിക്കാന്‍ നീക്കം. ഇത് സംബന്ധിച്ച് പഠിക്കാന്‍ സെക്രട്ടറിതല സമിതിയെ നിയോഗിച്ചിരുന്നു. ജോലിയിലിരിക്കെ മരിച്ചാല്‍ ഒരു വര്‍ഷത്തിനകം ആ പോസ്റ്റിന് യോഗ്യതയുള്ള ആള് വന്നാല്‍ മാത്രമേ ആശ്രിത നിയമനം നല്‍കാനാവൂ എന്നും അല്ലെങ്കില്‍ 10 ലക്ഷം രൂപ ഒറ്റത്തവണയായി നഷ്ടപരിഹാരം നല്‍കാമെന്നുമായിരുന്നു സമിതിയുടെ നിര്‍ദേശം.
ഈ മാസം 10ന് ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച് സര്‍വീസ് സംഘടനകളുമായി ചര്‍ച്ച നടത്തും. ഒരു വര്‍ഷമുണ്ടാകുന്ന ഒഴിവുകളില്‍ അഞ്ച് ശതമാനം മാത്രമേ ആശ്രിത നിയമനത്തിന് മാറ്റിവെക്കാവൂ എന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
നാലാം ശനിയാഴ്ച അവധി ദിവസമാക്കാനും ആലോചനയുണ്ട്. രണ്ടാം ശനിക്ക് പുറമെ നാലാം ശനിയും അവധിയാക്കണമെന്ന നിര്‍ദേശവും സമിതി മുന്നോട്ട് വെച്ചിട്ടുണ്ട്.


