പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ പത്മവിഭൂഷണ്‍ പുരസ്കാരം തിരികെ നല്‍കും. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകരോടുള്ള വഞ്ചനയില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് പ്രകാശ് സിങ് ബാദല്‍ പറഞ്ഞു.
പുരസ്കാരം തിരികെ നല്‍കുമെന്ന് രാഷ്ട്രപതിയെ അറിയിച്ചു. അതിനിടെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തി. കര്‍ഷക പ്രക്ഷോഭം പരിഹരിക്കാന്‍ കര്‍ഷക സംഘടനാ പ്രതിനിധികളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള രണ്ടാംവട്ട ചര്‍ച്ച ഡല്‍ഹിയില്‍ തുടങ്ങി. മുപ്പത്തിയഞ്ചോളം നേതാക്കളാണ് ചര്‍ച്ചയ്ക്കായി എത്തിയിരിക്കുന്നത്. ചര്‍ച്ച ശുഭകരമായി അവസാനിക്കുമെന്നാണ് വിശ്വാസമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു.


