ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. സീമാഞ്ചല്‍ മേഖലയില്‍ ഉള്‍പ്പെടെ 94 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വിയാദവ് മല്‍സരിക്കുന്ന രാഘോപുരും സഹോദരന് തേജ്പ്രതാപ് യാദവ് ജനവിധി തേടുന്ന ഹസന്പുരയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ശക്തികേന്ദ്രമായ നളന്ദ ഉള്‍പ്പെടെ മേഖലകളിലുമാണ് വോട്ടെടുപ്പ്.
മധ്യപ്രദേശില്‍ 28 നിയമസഭാ സീറ്റുകള്‍ ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളിലെ 54 മണ്ഡലങ്ങളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്.


