സിപിഐ സംസ്ഥാന കൗണ്‍സിലിലേക്കുള്ള പട്ടികയില്‍ നിന്ന് മുതിര്‍ന്ന നേതാവ് സി ദിവാകരനെ ഒഴിവാക്കി. തിരുവനന്തപുരത്ത് നിന്നുള്ള സംസ്ഥാന കൗണ്‍സിലില്‍ നിന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. സംസ്ഥാന കൗണ്‍സില്‍ പ്രതിനിധികളായി 101 പേരെ തിരഞ്ഞെടുക്കാനാണ് തീരുമാനം. 75 വയസ്സെന്ന ഉയര്‍ന്ന പ്രായപരിധി നടപ്പാക്കാന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി തീരുമാനിച്ചതാണ് സി ദിവാകരന് പട്ടികയില്‍ നിന്ന് പുറത്തുപോകാന്‍ കാരണമായത്.
മുന്‍ സംസ്ഥാന കൗണ്‍സിലിനെ അപേക്ഷിച്ച് അഞ്ച് അംഗങ്ങള്‍ ഈ പ്രാവിശ്യം പുതിയതായി പട്ടികയിലിടം നേടി. ജില്ലാ കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് സംസ്ഥാന കൗണ്‍സിലിലേക്ക് അംഗങ്ങളെ തീരുമാനിക്കുകയാണ് ചെയ്യുന്നത്.
സംസ്ഥാന കൗണ്‍സിലിലേക്ക് എത്തുന്നവരുടെ എണ്ണത്തിന്റെ ബലാബലം നോക്കിയാവും സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരത്തിന് ഇറങ്ങണോ എന്ന് കാനം വിരുദ്ധ വിഭാഗം തീരുമാനിക്കുക. അതിനാല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടാകുമോയെന്നത് സംസ്ഥാന കൗണ്‍സിലിലെ അംഗബലമാണ് തീരുമാനിക്കുക.സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. അതിനിടെ പാര്‍ട്ടിയില്‍ മേധാവിത്വം ഉറപ്പിച്ച് കാനം രാജേന്ദ്രന് പക്ഷം മുന്നോട്ട് പോവുകയാണ്.
അതേസമയം മുതിര്‍ന്ന നേതാക്കളായ സി ദിവാകരനും കെ ഇ ഇസ്മയിലിനുമെതിരെ സമ്മേളത്തില്‍ ഉയര്‍ന്ന രൂക്ഷ വിമര്‍ശനം വിമത നീക്കങ്ങള്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പരസ്യ പ്രതികരണം നടത്തിയ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കാന്‍ സിപിഐ ദേശീയ നേതൃത്വം അനുനയ നീക്കം നടത്തുന്നുണ്ടെന്ന് വിവരമുണ്ടായിരുന്നു. ജില്ലാ തലത്തില്‍ മത്സരം നടന്നേക്കുമെന്നും സൂചനയുണ്ടായിരുന്നു. സംസ്ഥാന സെക്രട്ടറിയെയും കൗണ്‍സിലിനെയും കണ്ട്രോള് കമീഷന് അംഗങ്ങളെയും പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളെയും ഇന്ന് തെരഞ്ഞെടുക്കാനിരിക്കെയാണ് ദേശീയ നേതൃത്വത്തിന്റെ നീക്കം. സിപിഐ 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും.