കോവിഡ് രോഗ മുക്തി നേടിവരുടെ എണ്ണത്തില്‍ ആഗോളതലത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു. രാജ്യത്ത് രോഗ മുക്തി നേടിവരുടെ എണ്ണം ഇന്ന് 54 ലക്ഷം കവിഞ്ഞു (54,27,706). ആഗോളതലത്തില്‍ ആകെ രോഗ മുക്തി നേടിവരില്‍ 21% ഇന്ത്യയിലാണ്. ആകെ രോഗബാധിതരില്‍ 18.6 ശതമാനമാണ് ഇന്ത്യക്കാര്‍.
ആഗോളതലത്തില്‍ മരണനിരക്ക് 2.97 ശതമാനമായിരിക്കുമ്പോള്‍ ഇന്ത്യയിലിത് 1.56 ശതമാനമാണ്. ഒരു ദശലക്ഷം ജനസംഖ്യയില്‍ കണക്കാക്കുമ്പോള്‍ ഇന്ത്യയിലെ മരണനിരക്ക് ലോകത്തെ തന്നെ ഏറ്റവും താണ നിരക്കാണ്. ആഗോളതലത്തില്‍ ഒരു ദശലക്ഷത്തിന് ശരാശരി 130 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍, ഇന്ത്യയില്‍ ഒരു ദശലക്ഷത്തിന് 73 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 75,628 പേര് രോഗമുക്തി നേടിയതോടെ കൂടുതല്‍ പേര് രോഗമുക്തിനേടുന്നുവെന്ന സ്ഥിരമായ പ്രവണതയും ഇന്ത്യയില്‍ തുടരുന്നു. നിലവില്‍ ദേശീയതലത്തിലെ രോഗമുക്തി നിരക്ക് 83.84 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിച്ച രോഗബാധിതരില്‍ 74.36 ശതമാനവും 10 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമാണ്. ഇതില്‍ തന്നെ ഏറ്റവും കൂടുതല്രോഗബാധ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. ആന്ധ്രാപ്രദേശും കര്‍ണാടകയും തൊട്ടുപിന്നിലുണ്ട്.
സജീവമായ കോവിഡ് കേസുകളില്‍ 77 ശതമാനവും 10 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമാണ്. 2.6 ലക്ഷത്തിലധികം സജീവ കേസുകളുമായി മഹാരാഷ്ട്ര തന്നെയാണ് മുന്നില്‍. തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും സജീവമായ കേസുകളുടെ എണ്ണം 10 ലക്ഷത്തില്‍ താഴെയെന്ന പ്രവണതയും ഇന്ത്യ നിലനിര്‍ത്തുന്നുണ്ട്. ഇന്നത്തെ കണക്കനുസരിച്ച് സജീവമായ കേസുകളുടെ എണ്ണം 9,44,996 ആണ്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 79,476 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുതിയ കേസുകളില്‍ 78.2 ശതമാനവും കേന്ദ്രീകരിച്ചിരിക്കുന്നത് പത്ത് സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലാണ്. പുതിയ കേസുകളില്‍ 16,000 ത്തോളം രോഗബാധിതര്‍ മഹാരാഷ്ട്രയില്‍ നിന്നാണ്. 9,258 പുതിയ കേസുകളുമായി കേരളം രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ കര്‍ണാടകത്തില്‍ 8000 ലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,069 മരണങ്ങള് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംഭവിച്ച കോവിഡ് മരണങ്ങളില്‍ 84.1 ശതമാനവും, 10 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലാണ്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളില്‍ 39.66 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്. 424 മരണങ്ങളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടു പിന്നിലുള്ള കര്‍ണാടകയില്‍ 125 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


