ഐഡ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 46 ആയി. ന്യൂയോര്‍ക്്, ന്യൂജഴ്സി നഗരങ്ങളിലാണ് മഴക്കെടുതി രൂക്ഷമായിട്ടുള്ളത്. കെട്ടിടങ്ങളുടെ ബേസ്മെന്റിലും, സബ്്്വേകളിലും വെള്ളം നിറഞ്ഞ് ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
കനത്ത മഴയില്‍ നൂറുകണക്കിന് വാഹനങ്ങള്‍ ഒഴുകിപ്പോയി. ഇരുനഗരങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യസേവന വാഹനങ്ങളൊഴികെയുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചു.
ലൂസിയാനയില്‍ ആഞ്ഞടിച്ച് നാശം വിതച്ച ഐഡ പിന്‍വാങ്ങുന്നതിനിടെയാണ് മിന്നല്‍ പ്രളയമുണ്ടായത്. പെന്‍സില്‍വേനിയയിലെ ജോണ്‍സ്ടൗണിലെ അണക്കെട്ട് നിറഞ്ഞത് അപകടഭീഷണിയായി. ഇവിടെ നിന്ന് ആയിരങ്ങളെ ഒഴിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.


