തിരുവനന്തപുരം നഗരസഭ മെയിന്‍ ഓഫീസും, സോണല്‍ ഓഫീസുകളും ഇന്ന് പ്രവര്‍ത്തിക്കുമെന്ന് തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ ആര്യ രാജേന്ദ്രന് അറിയിച്ചു. ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിന്റെ ഭാഗമായാണ് ജീവനക്കാര്‍ ഇന്നും ഓഫീസുകളിലെത്തുന്നത്. ജോലിക്ക് ഹാജരാകുന്ന എല്ലാ ജീവനക്കാരെയും അഭിനന്ദിച്ചു കൊണ്ടാണ് ആര്യ രാജേന്ദ്രന് ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.
‘ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിനായി തിരുവനന്തപുരം നഗരസഭ മെയിന്‍ ഓഫീസും, സോണല്‍ ഓഫീസുകളും ഇന്ന് പ്രവര്‍ത്തിക്കും. ജീവനക്കാര്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടും. പൊതുജനങ്ങള്‍ക്കാവശ്യമായ മറ്റ് സേവനങ്ങളും നാളെ ലഭ്യമാക്കും. ജോലിക്ക് ഹാജരാകുന്ന എല്ലാ ജീവനക്കാര്‍ക്കും അഭിനന്ദനങ്ങള്‍’. ആര്യ രാജേന്ദ്രന് ഫെയ്സ് ബുക്കില്‍ കുറിച്ചു.


