വോട്ടര്‍ പട്ടിക ചോര്‍ന്നുവെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല. വോട്ടര്‍പട്ടിക വെബ്സൈറ്റില്‍ ലഭ്യമാണെന്നും ചോര്‍ത്തേണ്ട കാര്യമില്ലെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യാജ വോട്ടര്‍മാരെ ചേര്‍ത്തവര്‍ക്കെതിരെയാണ് നടപടി വേണ്ടത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു, എന്ത് പ്രയോജനമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇലക്ഷന് കമ്മീഷന്റെ പരാതി ചെന്നിത്തല ഉയര്‍ത്തിയ ഇരട്ടവോട്ട് വിവാദത്തെത്തുടര്‍ന്നാണ്. വിവാദത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്തതിനോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
ജോയിന്റ് ചീഫ് ഇലക്ട്രറല്‍ ഓഫീസറാണ് ക്രൈംബ്രാഞ്ചിന് നല്കിയ പരാതിയിലാണ് എഫ്ഐആര്‍ രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. കമ്മിഷന് സൂക്ഷിച്ച 2 കോടി 67 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരാതി.
തിരുവനന്തപുരം യൂണിറ്റ് എസ്പി ഷാനവാസിനാണ് അന്വേഷണ ചുമതല. ഐടി ആക്ടിലെ വിവിധ വകുപ്പുകളും മോഷണം, ഗൂഡാലോചന എന്നീ കുറ്റങ്ങളും ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.


