സഹകരണ മന്ത്രി വി.എന്‍. വാസവന് കേരള ബാങ്ക് സന്ദര്‍ശിച്ചു. കേരളീയര്‍ ആകമാനം വലിയ സ്വപ്നമായി കാണുന്ന കേരള ബാങ്ക് ദേശസാല്‍കൃത ബാങ്കുകളും, ന്യൂ ജനറേഷന് ബാങ്കുകളും നടപ്പിലാക്കുന്ന ആധുനിക സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാനാണ് പരിശ്രമിക്കുന്നതെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന് പറഞ്ഞു.
കേരള ബാങ്കിന് വിപുലമായ വളര്‍ച്ച സാധ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേരള ബാങ്കിന്റെ ഐടി ഇന്റഗ്രേഷന്‍, എറ്റിഎം വാന്‍ തുടങ്ങിയ പ്രവര്‍ത്തികളുടെ പുരോഗതി മന്ത്രി വിലയിരുത്തി. പ്രൈമറി സഹകരണ ബാങ്കുകളുടെ സാമൂഹ്യ പ്രതിബദ്ധത നഷ്ടപ്പെടാതെ അവരെ ചേര്‍ത്ത് നിര്‍ത്തി പരിപോഷിപ്പിക്കാന്‍ ആവശ്യമായ ശ്രദ്ധ കേരള ബാങ്ക് ചെലുത്തേണ്ടതാണെന്നു മന്ത്രി പറഞ്ഞു.
സിഇഒ പി.സ്. രാജന് ബാങ്കിന്റെ പ്രവര്‍ത്തങ്ങളെപ്പറ്റി വിവരിച്ചു. സിജിഎം, കെ.സി. സഹദേവന് നന്ദി പറഞ്ഞു. കേരള ബാങ്ക് സന്ദര്‍ശിച്ച മന്ത്രി ബാങ്ക് പ്രസിഡന്റ്, ഗോപി കോട്ടമുറിക്കല്‍, സിഇഒ, സിജിഎം തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണ വകുപ്പ് സെക്രട്ടറി, മിനി ആന്റണി, ഐഎഎസ്, സഹകരണ സംഘം രജിസ്ട്രാര്‍, പി.ബി. നൂഹ്, ഐഎഎസ്, സഹകരണ വകുപ്പ് അഡിഷണല്‍ സെക്രട്ടറി, പി.എസ്. രാജേഷ്, മന്ത്രിയുടെ പി.എസ്, ജോര്‍ജ് മാത്യു, അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി, ദീപു പി.നായര്‍ എന്നിവരും പങ്കെടുത്തു.


