കെഎസ്ആര്‍ടിസിയുടെ മുഖം മിനുക്കാന്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍. ആദ്യഘട്ടമായി സിവില്‍ സപ്ലൈസ് ഷോപ്പിംഗ് സെന്റര്‍ തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍ തുടങ്ങും. പ്രധാനമായും സൂപ്പര്‍ മാര്‍ക്കറ്റായിരിക്കും പ്രവര്‍ത്തിക്കുക.
തമ്പാനൂര്‍ സോണ്‍ ഓഫീസ് മാറ്റി സ്ഥാപിക്കും. കെഎസ്ആര്‍ടിസി ഡിപ്പോകളിലെ പെട്രോള്‍ പമ്പ് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കും. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പുമായി സംയോജിച്ചാണ് പദ്ധതി നടപ്പിലാക്കുക.


