വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം ആസൂത്രിതമായിരുന്നുവെന്നും വൈദികരുടെ വര്‍ഗീയ പ്രചാരണവും കലാപാഹ്വാനവും ജനം തള്ളിക്കളയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. വിഴിഞ്ഞം സമരത്തെയല്ല, സമരത്തിന്റെ മറവില്‍ ചിലര്‍ നടത്തുന്ന കലാപാഹ്വാനത്തെയാണ് തള്ളുന്നതെന്നും തുറമുഖ നിര്‍മ്മാണവുമായി മുന്നോട്ട് പോകുമെന്നും എം വി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
”വളരെ ആസൂത്രിതമായാണ് വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനടക്കം ആക്രമിച്ചത്. ആയുധമേന്തിയുള്ള അക്രമമാണുണ്ടായത്. പ്രദേശത്ത് കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടന്നത്. ജനാധിപത്യപരമായ സമരങ്ങള്‍ക്ക് സര്‍ക്കാരെതിരല്ല. സമരം നടത്തുന്നവര്‍ മുന്നോട്ട് വെച്ച 7 നിര്‍ദ്ദേശങ്ങളില്‍ ആറെണ്ണവും തൊഴിലാളികള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. അതെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചു. ഏഴാമത്തേത് തുറമുഖ നിര്‍മ്മാണം അവസാനിപ്പിക്കണമെന്നായിരുന്നു. അതിനോട് യോജിക്കാനാകുന്നതല്ല ഇന്നത്തെ അവസ്ഥ.
തിരുവനന്തപുരത്തിന്റെയും സംസ്ഥാനത്തിന്റെ ആകെയും വികസനത്തിന് കൂടി സഹായകരമായ പദ്ധതിയാണ്. അമ്പതിനായിരം കോടിയോളം രൂപയുടെ നിക്ഷേപവും പദ്ധതിയുമായി ബന്ധപ്പെട്ട് വരുന്നുണ്ട്. പുനരധിവാസമടക്കം മത്സ്യത്തൊഴിലാളികളുടെ എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതാണ്. പക്ഷേ ഇപ്പോള്‍ സമരം നടത്തുന്നത് മത്സ്യത്തൊഴിലാളികളല്ലെന്നും അദ്ദേഹം പറഞ്ഞു.
സമരസമിതിക്കും സമരത്തിന്റെ നേതൃത്വം നല്കുന്ന വൈദികര്‍ക്കും എതിരെ രുക്ഷ വിമര്‍ശനമാണ് എംവി ഗോവിന്ദന് ഉന്നയിച്ചത്. വൈദികര്‍ കലാപാഹ്വാസം നടത്തിയെന്ന് എംവി ഗോവിന്ദന് കുറ്റപ്പെടുത്തി. മന്ത്രിക്കെതിരെ വൈദികന് നടത്തിയ പരാമര്‍ശം നാക്കുപിഴയായി കരുതാനാകില്ലെന്നും അദ്ദേഹം തുറന്നടിച്ചു. മനുഷ്യന്റെ പേര് നോക്കി വര്‍ഗീയത പ്രഖ്യാപിക്കുന്ന നിലപാടാണ് ചിലര്‍ പറയുന്നത്. വികൃതമായ മനസാണ് വൈദികന് പ്രകടിപ്പിച്ചത്. വൈദികരുടെ വര്‍ഗീയ പ്രചാരണവും കലാപാഹ്വാനവും ജനം തള്ളിക്കളയുമെന്നാണ് പ്രതീക്ഷ.
”വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന് പിന്നില്‍ ഗൂഢോദ്ദേശ്യമുണ്ട്. സമരം തീരരുതെന്ന് ഒരു വിഭാഗം കരുതുന്നു. ഈ വിഷയത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ സ്വരമാണ്. സര്‍ക്കാരിനെ പിരിച്ചു വിടുമെന്ന് ഇരു കൂട്ടരും പറയുന്നു.ആക്രമണങ്ങളില്‍ ആരാണോ കുറ്റവാളി അവര്‍ക്കെതിരെയെല്ലാം കേസുണ്ടാകും.
കേരളത്തിന്റ വളര്‍ച്ചക്ക് ആവശ്യമായ പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം”. സമരം അവസാനിച്ചാലും ഇല്ലെങ്കിലും തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പ്രഖ്യാപിച്ചു.