കിഫ്ബി വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ വിശദീകരണം സ്പീക്കര്‍ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു. വി.ഡി.സതീശന്റെ അവകാശ ലംഘന നോട്ടിസില്‍ ആണ് നടപടി. സഭയില്‍ വയ്ക്കും മുന്‍പ് സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നെന്നായിരുന്നു ആരോപണം. ഐസക്കിനോട് എത്തിക്സ് കമ്മിറ്റി വിശദീകരണം തേടും. എത്തിക്സ് കമ്മിറ്റി മന്ത്രിയില്‍ നിന്ന് വിശദീകരണം തേടുന്നത് ചരിത്രത്തിലാദ്യം.

