ബുറേവി ചുഴലിക്കാറ്റിന്റെ ഭാഗമായി തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ വ്യാപകമായി മഴ ലഭിക്കും. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരത്തിന്റെ തെക്കന്‍ മേഖലയെ ചുഴലിക്കാറ്റ് തൊടും. വെള്ളിയാഴ്ചയാണ് ബുറേവി കേരളത്തിലെത്തുക.
മലയോരമേഖലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. ബുറേവിയുടെ പശ്ചാത്തലത്തില്‍ ദേശീയ ദരരന്തനിവാരണ സേന സംസ്ഥാനത്ത് എത്തി. എല്ലാ തെക്കന്‍ ജില്ലകളിലും ഓരോയൂണിറ്റ്, ഇടുക്കിയില്‍ രണ്ട് യൂണിറ്റ് എന്നിങ്ങനെ സേന നിലയുറപ്പിക്കും.


