അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ് സ്ഥിരീകരിച്ചു. ട്വീറ്റിലൂടെ ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ ട്രംപിന്റെ ഉപദേഷ്ടാവായ ഹോപ് ഹിക്സിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഹിക്സുമായി അടുത്തിടപഴകിയതിനാല്‍ ട്രംപും മെലാനിയയും ക്വാറന്റീനിലായിരുന്നു.
‘തന്റെയും ഭാര്യയുടെയും കൊറോണ പരിശോധനാ ഫലം പോസിറ്റീവ് ആയിരിക്കുന്നു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഞങ്ങള്‍ നിരീക്ഷണത്തിലാണ്. രോഗം ഭേദമായി ഉടന്‍ തിരിച്ചുവരും. ഞങ്ങള്‍ ഇരുവരും ഒന്നിച്ച് ഇത് മറികടക്കും’- ട്രംപ് ട്വിറ്ററില്‍ കുറിച്ചു.


