കേരള പൊലീസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച ആനി രാജയുടെ പരാമര്‍ശത്തില്‍ സി.പി.ഐ സംസ്ഥാന നേതൃത്വത്തിന് എതിര്‍പ്പ്. പരാമര്‍ശം തെറ്റെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം. ഇത് സംബന്ധിച്ച് സി.പി.ഐ. സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിക്കും.
കേരള പൊലീസില്‍ ആര്.എസ്.എസ്. ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയമെന്ന ഗുരുതര ആരോപണമാണ് ആനി രാജ ഉന്നയിച്ചത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ ബോധപൂര്‍വ്വമായ ഇടപെടല്‍ പൊലീസില്‍ നിന്ന് ഉണ്ടാകുന്നുണ്ടെന്ന് ആനി രാജ വിമര്‍ശിച്ചിരുന്നു.
ഗാര്‍ഹിക പീഡനത്തിനെതിരെ സംസ്ഥാനത്ത് നിയമം കാര്യക്ഷമമായി നടപ്പാകുന്നില്ല. പൊലീസുകാരുടെ അനാസ്ഥ കൊണ്ടാണ് പല മരണങ്ങളും സംഭവിക്കുന്നത്. ആറ്റിങ്ങലിലെ സംഭവത്തില്‍ പൊലീസുകാരിക്കെതിര ദളിത് പീഡനത്തിന് കേസെടുക്കണമെന്നുമായിരുന്നു ആനി രാജയുടെ ആവശ്യം. സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക വകുപ്പു വേണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും ആനി രാജ അറിയിച്ചിരുന്നു.


