മലപ്പുറം തവനൂരില്‍ 2000 വോട്ടിന് മുന്നേറി യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ചാരിറ്റി പ്രവര്‍ത്തകനുമായ ഫിറോസ് കുന്നംപറമ്പില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍മന്ത്രിയുമായ കെ ടി ജലീലിനെ പിന്തള്ളിയാണ് മുന്നേറ്റം.
ജില്ലയില്‍ കൊണ്ടോട്ടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി, മങ്കട, മലപ്പുറം, വേങ്ങര, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടയ്ക്കല്‍ എന്നിവിടങ്ങളില്‍ യുഡിഎഫിന് തന്നെയാണ് മുന്നേറ്റം. മഞ്ചേരിയിലും മങ്കടയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ലീഡ് ആയിരം കടന്നു.
ബാലുശേരി നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് മുന്നേറുന്നു. തപാല്‍ വോട്ടുകളില്‍ നിന്നുള്ള ഫലസൂചനകള്‍ പുറത്തു വന്നപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്മ്മജന് ബോള്‍ഗാട്ടിയായിരുന്നു മുന്നില്‍.
എന്നാല്‍ വോട്ടെണ്ണല്‍ ആരംഭിച്ച് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം സച്ചിന്‍ദേവ് ആണ് മുന്നേറുന്നത്. 1500-ല്‍ അധികം വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലീഡ് ചെയ്യുന്നത്.
തൃശ്ശൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രന് മുന്നേറുന്നു. വോട്ടെണ്ണല്‍ ആരംഭിച്ച് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയേയും യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാലിനേയും പിന്നിലാക്കിക്കൊണ്ടാണ് എല്‍ഡിഎഫിന്റെ മുന്നേറ്റം. നിലവില്‍ 904 വോട്ടിന് മുന്നിലാണ് പി ബാലചന്ദ്രന്. നിലവില്‍ ലീഡ് നിലയില്‍ തൃശ്ശൂര്‍ ജില്ലയിലെ 13 മണ്ഡലങ്ങളിലും എല്‍ഡിഎഫ് ആണ് മുന്നേറുന്നത്.
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിച്ചു. വോട്ടെണ്ണല്‍ ആരംഭിച്ച് രണ്ട് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ 90 നിയോജകമണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ആണ് മുന്നേറുന്നത്. 48 മണ്ഡലങ്ങളില്‍ യുഡിഎഫും രണ്ട് മണ്ഡലങ്ങളില്‍ എന്‍ഡിഎയും മുന്നേറുന്നു.


