ഭൂമി ഏറ്റെടുക്കുമ്പോള്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് കെ വി തോമസ് പറഞ്ഞു. വികസന കാര്യങ്ങളില്‍ താന്‍ രാഷ്ട്രീയം കാണുന്നില്ല. വികസനം ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും ജനങ്ങളുടെ നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതിവേഗ റെയില്‍വേ പാതകള്‍ വികസനത്തിന് ആവശ്യമാണ്. വികസന കാര്യത്തില്‍ അമിതമായ രാഷ്ട്രീയം വരാന്‍ പാടില്ല. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ പരിഹരിച്ച് മുന്നോട്ടു പോകണമെന്നും കെ വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.


