ദില്ലി ചലോ മാര്‍ച്ചില്‍ സമരം ചെയ്യുന്ന കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച തുടങ്ങി. ഉപാധികള്‍ കേന്ദ്രം അംഗീകരിച്ചതിനെത്തുടര്‍ന്നാണ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്. ഡല്‍ഹിയെ വളഞ്ഞുള്ള കര്‍ഷക പ്രക്ഷോഭത്തില്‍ രാജ്യതലസ്ഥാനം വീര്‍പ്പുമുട്ടാന്‍ തുടങ്ങിയതോടെയാണ് സമ്മര്‍ദ്ദത്തിന് വഴങ്ങി ഉപാധികള്‍ ഇല്ലാതെ ചര്‍ച്ചയ്ക്ക് കേന്ദ്രം ചര്‍ച്ചയ്ക്ക് തയാറായത്.
എന്നാല്‍ പഞ്ചാബില്‍ നിന്നുള്ള കര്‍ഷക സംഘടനകളെ മാത്രം ചര്‍ച്ചയ്ക്ക് വിളിച്ച് പ്രക്ഷോഭത്തില്‍ വിള്ളല്‍ വരുത്താന്‍ കേന്ദ്രം ശ്രമിക്കുകയാണെന്ന് വിലയിരുത്തിയ കര്‍ഷക സംഘടനകള്‍ യോഗം ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു. പിന്നീടാണ് ഉപാധികള്‍ അംഗീകരിക്കുകയും ചര്‍ച്ചയ്ക്ക് വഴിതുറക്കുകയും ചെയ്തത്.


