കോവിഡ് രോഗികളും ക്വാറന്റീനില്‍ കഴിയുന്നവരും നാളെ മുതല്‍ വോട്ട് രേഖപ്പെടുത്തി തുടങ്ങും. ആദ്യഘട്ടം വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലെ 24,621 പേരാണ് ഇതുവരെ തപാല്‍ വോട്ട് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവര്‍ക്ക് നാളെ മുതല്‍ സ്പെഷല്‍ പോളിങ് ഉദ്യോഗസ്ഥ സംഘം ബാലറ്റ് പേപ്പര്‍ വീട്ടിലെത്തിച്ച് നല്കി വോട്ട് രേഖപ്പെടുത്തി വാങ്ങും.
ഇത്തവണ പോളിങ് സാമഗ്രികള്‍ ഒരാഴ്ചമുമ്പെ തയാറാക്കി വയ്ക്കുമെന്നും, തലേദിവസം ഉദ്യോഗസ്ഥര്‍ തിക്കിത്തിരക്കി വാങ്ങുന്നത് ഒഴിവാക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.