ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 17 ജില്ലകളിലെ 94 സീറ്റുകളിലാണ് ചൊവ്വാഴ്ച്ച വോട്ടെടുപ്പ് നടക്കുന്നത്. ആര്‍ജെഡി 56 ഉം ബിജെപി 46 ഉം ജെഡിയു 43 ഉം സീറ്റില്‍ മല്‍സരിക്കുന്നു. മഹാസഖ്യത്തിന്റെ ഭാഗമായ കോണ്‍ഗ്രസിന് 24 സീറ്റിലും മൂന്ന് ഇടതുപാര്‍ട്ടികള്‍ക്ക് 14 സീറ്റിലും സ്ഥാനാര്‍ഥികളുണ്ട്.
മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ് രാഘോപുരിലും ലാലു പ്രസാദ് യാദവിന്റെ മൂത്തമകന് തേജ് പ്രതാപ് യാദവ് ഹസന്‍പുരിലും ജനവിധി തേടുന്നു. 2015 നിയമസഭാ തിരഞ്ഞെടുപ്പില്‍ 94ല്‍ 33 സീറ്റ് ആര്‍ജെഡിയും 30 സീറ്റ് ജെഡിയുവുമാണ് നേടിയത്. ബിജെപി ഇരുപത് സീറ്റിലും കോണ്‍ഗ്രസ് ഏഴ് സീറ്റിലും വിജയിച്ചു.