കൊട്ടാരക്കര ചെമ്പന്‍പൊയ്കയില്‍ സിപിഐഎം ബ്രാഞ്ച് സമ്മേളനത്തിനെത്തിയ പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. കയ്യാങ്കളിക്കിടെ ഒരു പ്രവര്ത്തകന് കത്തിയെടുത്തു. ഇതേ തുടര്‍ന്ന് സമ്മേളനം നിര്‍ത്തിവച്ചു. സമ്മേളനത്തിന്റെ പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കും.
അംഗത്വമില്ലാത്ത രണ്ട് പേര് സമ്മേളനത്തിനെത്തിയതിനെ ചൊല്ലിയായിരുന്നു സംഘര്‍ഷം. കൊട്ടാരക്കര ഏരിയ കമ്മറ്റിക്ക് കീഴിലെ ചെമ്പന്‍പൊയ്ക എന്ന സ്ഥലത്ത് ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഏറെക്കാലമായി ഇവിടെ പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത നിലനില്‍ക്കുന്നുണ്ട്. അതിന്റെ പശ്ചാത്തലത്തില്‍ ബ്രാഞ്ച് കമ്മറ്റിയില്‍ നിന്ന് നേരത്തെ തന്നെ അഞ്ച് പേരെ പുറത്താക്കിയിരുന്നു. ഇങ്ങനെ പുറത്താക്കിയവരില്‍ രണ്ട് പേര് ഇന്നലെ സമ്മേളനത്തിനെത്തി എന്നാരോപിച്ചായിരുന്നു തര്‍ക്കം.
ഇതിനിടെ മുന്‍ ഏരിയ സെക്രട്ടറി ബേബി ഒരാളെ പിടിച്ചുതള്ളി. ഇതേ തുടര്‍ന്നാണ് തര്‍ക്കം കയ്യാങ്കളി ആയത്. ഇതിനിടയിലാണ് ഒരു പ്രവര്ത്തകന് അരയില്‍ തിരുകിയിരുന്ന കത്തി പുറത്തെടുത്തത്.


