ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന കെപിസിസി തീരുമാനം ലംഘിച്ച് കെപിസിസിയുടെ തന്നെ വര്‍ക്കിംങ്ങ് പ്രസിഡന്റ് പി.ടി തോമസ്. സംഘടനയെക്കാള്‍ വലുതാണ് ഗ്രൂപ്പ് എന്ന ചിന്ത പാടില്ലെന്നും ഡി.സി.സി പ്രസിഡന്റ് നിയമനത്തില്‍ ഞങ്ങളുടെ വഴിയേ നടക്കണം എന്ന് ആരും കരുതരുതെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും എം.എല്‍.എയുമായ പി.ടി. തോമസ് പറഞ്ഞു. മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയിന്റിലായിരുന്നു പി.ടി. തോമസിന്റെ അഭിപ്രായ പ്രകടനം. എതിര്‍പ്പുള്ളവരും കാലത്തിന്റെ പ്രത്യേകത ഉള്‍ക്കൊളളുമെന്നും. കെ.സി. വേണുഗോപാലിനെതിരെ ചിലര്‍ നീക്കം നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ നേതാക്കളുമായി ഡി.സി.സി പ്രസിഡന്റുമാരെ കുറിച്ച് ചര്‍ച്ച നടത്തിയെന്നും പി.ടി. തോമസ് പറഞ്ഞു. കോണ്‍ഗ്രസിന് ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്നും സി.പി.ഐ.എമ്മിനെയും ബി.ജെ.പിയെയും നേരിടാന്‍ കോണ്‍ഗ്രസ് സജ്ജമാണെന്നും പി.ടി. തോമസ് പറഞ്ഞു.
പോരായ്മകള്‍ ഉണ്ടെങ്കിലും കോണ്‍ഗ്രസിലെ പുതിയ തീരുമാനം പാര്‍ട്ടിക്ക് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും പി.ടി.തോമസ് അഭിപ്രായപ്പെട്ടു. അതേസമയം ഡി.സി.സി പട്ടികയില്‍ ഇനി ചര്‍ച്ചയില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്. വ്യക്തമാക്കിയിരുന്നു. വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


