കോണ്‍ഗ്രസിലെ വിവാദങ്ങള്‍ക്ക് പിന്നാലെ പ്രത്യക്ഷ മീറ്റിങുകള്‍ വേണ്ടെന്ന തീരുമാനവുമായി എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം. അണികള്‍ വിട്ടു പോവില്ലെന്നാണ് ഗ്രൂപ്പുകള്‍ കരുതുന്നത്. പാര്‍ട്ടി നടപടികള്‍ ഏകപക്ഷീയമാണെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. ഗ്രൂപ്പ് നേതാക്കള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ ആരുടെയോ നിര്‍ദ്ദേശത്തിലാണെന്നും സംശയിക്കുന്നു.
അതേസമയം, ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള ഗ്രൂപ്പ് നേതാക്കളെ അപമാനിക്കുന്ന നേതാക്കള്‍ക്കെതിരെ നടപടിയില്ല. കോണ്‍ഗ്രസില്‍ ഇരട്ടനീതിയെന്ന ആക്ഷേപവുമായി ഗ്രൂപ്പുകള്‍. ഉമ്മന്‍ചാണ്ടിയെ അപമാനിച്ച രാജ്മോഹന്‍ ഉണ്ണിത്താനെതിരെ നടപടി വേണമെന്നും ഗ്രൂപ്പുകള്‍ ആവശ്യപ്പെടുന്നു. അച്ചടക്ക നടപടിയില്‍ കെ.പി.സി.സി ഇരട്ട നീതി നടപ്പാക്കുകയാണ്. കെ.സി.വേണുഗോപാലിനെ അപമാനിച്ച പി.എസ്. പ്രശാന്തിനെതിരെ നടപടിയെടുത്തപ്പോള്‍ ഉണ്ണിത്താനെ താക്കീത് പോലും ചെയ്യുന്നില്ലെന്നാണ് ഗ്രൂപ്പുകളുടെ പരാതി.
കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ഉയര്‍ത്താന്‍ ഗ്രൂപ്പുകള്‍. അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെങ്കിലും വിഷയം ചര്‍ച്ചയാക്കാനാണ് ഗ്രൂപ്പുകളുടെ തീരുമാനം. ഇന്നത്തെ പ്രസിസന്ധിക്ക് ശാശ്വത പരിഹാരം സംഘടനാ തിരഞ്ഞെടുപ്പ് ആണെന്നാണ് ഗ്രൂപ്പ് നേതൃത്വങ്ങളുടെ നിലപാട്.

