മൂവാറ്റുപുഴ: രാഷ്ട്രീയ-സാമൂഹ്യ-സഹകരണ മേഖലകളില്‍ നിറസാന്നിദ്ധ്യമായിരുന്ന എം.ബാവയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും സ്മരണിക പ്രകാശനവും പുരസ്കാര ദാനവും ജൂലൈ 2 ശനിയാഴ്ച മൂന്നുമണിക്ക് മേള ഓഡിറ്റോറിയത്തില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന് ഉദ്ഘാടനം ചെയ്യും. അനുസ്മരണ സമിതി ചെയര്മാന് ജോണി നെല്ലൂരിന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ മുന്‍ മന്ത്രി പി ജെ ജോസഫ് മുന്‍സിപ്പല്‍ ചെയര്മാന് പി പി എല്‍ദോസിന് സ്മരണിക നല്കി പ്രകാശനം ചെയ്യുന്നു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി മാത്യു കുഴലനാടന്‍ എംഎല്‍എ, അനു ജേക്കബ് എംഎല്‍എ, കേരള ബാങ്ക് ചെയര്മാന് ഗോപി കോട്ടമുറിക്കല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫസര്‍ ജോസഫ് അഗസ്റ്റിന്, മുന്‍ എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജ് പി സി തോമസ്, മുന്‍ എംഎല്‍എ മാരായ ജോസഫ് വാഴക്കന്, ബാബു പോള്‍, എല്‍ദോ എബ്രഹാം, സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി പായിപ്ര രാധാകൃഷ്ണന് തുടങ്ങിയ വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ പങ്കെടുക്കും.
മികച്ച സിവില്‍ സര്‍വീസിന് മൂവാറ്റുപുഴ സ്വദേശിയായ പി ബി നൂഹ് ഐഎഎസിനെ ആദരിക്കും. സംസ്ഥാനത്ത് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് രൂപീകരിക്കുന്നതിന് കാരണക്കാരനായ എം ബാവയുടെ യുടെ പേരില്‍ മികച്ച മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ആയ പി എ സമീറിനെ ചടങ്ങില്‍ ആദരിക്കുമെന്ന് സമിതി കണ്‍വീനര്‍ കെ.എം.അബ്ദുള്‍ മജീദ് അറിയിച്ചു.