അന്തരിച്ച സിപിഐഎം നേതാവ് പി.കെ കുഞ്ഞനന്തന്റെ പേരും വോട്ടര്‍ പട്ടികയില്‍. കൂത്തുപറമ്പ് മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 75ലാണ് കുഞ്ഞനന്തന്റെ പേരുള്ളത്.
പേര് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് ബന്ധുക്കള്‍ അപേക്ഷ നല്‍കിയെങ്കിലും നിരസിക്കുകയായിരുന്നു. കുഞ്ഞനന്തന് ജീവിച്ചിരിപ്പുണ്ടെന്ന് ഫീല്‍ഡ് വെരിഫിക്കേഷനില്‍ കണ്ടെത്തിയെന്നാണ് ഇതിന് നല്കിയ വിശദീകരണം.
കഴിഞ്ഞ വര്‍ഷം ജൂണ്‍ പതിനൊന്നിനാണ് സിപിഐഎം നേതാവ് പി.കെ കുഞ്ഞനന്തന് മരിച്ചത്. ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ രോഗബാധിതനാകുകയും പരോളില്‍ കഴിയുന്നതിനിടെ രോഗം മൂര്‍ച്ഛിച്ച് മരിക്കുകയുമായിരുന്നു.


