ഇംഫാല്‍: മണിപ്പൂരില്‍ പോലീസ് സേനയും കലാപകാരികളും തമ്മില്‍ ഏറ്റുമുട്ടല്‍. പോലീസുകാരന് പരിക്ക്. അതിര്‍ത്തി ഗ്രാമമായ മോറെഹിലാണ് സംഭവം.ശനിയാഴ്ച മോറെഹ് നഗരത്തില്‍ സുരക്ഷാ പരിശോധനകള്‍ക്കെത്തിയ പോലീസ് വാഹനത്തിന് നേരേ കലാപകാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമുട്ടലിന് പിന്നാലെ രണ്ട് വീടുകള്‍ക്കും കലാപകാരികള്‍ തീയിട്ടതായി റിപ്പോര്‍ട്ട്.