മുംബൈ: മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ എട്ട് പേർ മരിച്ചു. ധുലെ ജില്ലയിലെ ഷിർപൂരിലാണ് സംഭവം. അപകടത്തിൽ 43 പേർക്ക് പരുക്കേറ്റിട്ടുണ്ട്. കെമിക്കൽ ഫാക്ടറിയുടെ ബോയിലർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
ഫാക്ടറിലിൽ ഉണ്ടായിരുന്ന തൊഴിലാളികൾ ഉൾപ്പടെ ഉള്ളവർക്കാണ് പരുക്ക് പറ്റിയിരിക്കുന്നത്. ഇതിൽ ചിലരുടെ നില ഗുരുതരാണ്. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ തുടുരുകയാണ്.